മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ആയുധ നിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി സംശയം.
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ആയുധ നിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി സംശയം. മഹാരാഷ്ട്രയിലെ ബന്ദാര ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായതെന്ന് ജില്ലാ കളക്ടര്‍ സഞ്ജയ് കോല്‍ത്തേ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരും, ആരോഗ്യപ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി. അതിജീവിതരായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
സ്‌ഫോടനത്തിനിടയില്‍ മേല്‍ക്കൂര തകര്‍ന്ന് പന്ത്രണ്ടോളം പേര്‍ അതിനടയില്‍ കുടുങ്ങിയിരുന്നു. ഇതില്‍ രണ്ടു പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെ രക്ഷപ്പെടുത്താനായി എസ്‌കവേറ്ററുകള്‍ എത്തിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ശബ്ദം അഞ്ചു കിലോമീറ്റര്‍ അകലെവരെ കേള്‍ക്കാവുന്ന തരത്തിലായിരുന്നു. ഫാക്ടറിയില്‍ നിന്നും കടുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
What's Your Reaction?