ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച അഞ്ച് ബംഗ്ലാദേശി പൗരന്മാര് അറസ്റ്റില്‍.
ന്യൂഡൽഹി: ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച അഞ്ച് ബംഗ്ലാദേശി പൗരന്മാര് അറസ്റ്റില്‍. 20നും, 25നും ഇടയില്‍ പ്രായമുള്ള ബംഗ്ലാദേശി പൗരന്മാരാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. പിടിയിലായവര്‍ ഡല്‍ഹിയില്‍ കുറച്ചുകാലമായി വിവിധ ജോലികള്‍ ചെയ്ത് ജീവിക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
What's Your Reaction?