ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനം; നാല് പേർ മരിച്ചു.
ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും കുറഞ്ഞത് നാല് പേർ മരിച്ചതായി റിപ്പോർട്ട്.നിരവധി ആളുകളെ കാണാനില്ല. വീടുകൾ ഒലിച്ചുപോകുകയും ചെയ്തിട്ടുണ്ട്. ഗംഗോത്രിയിലേക്കുള്ള വഴിയിലെ പ്രധാന ഇടത്താവളമായ ധരാലി പ്രദേശത്താണ് വെള്ളപൊക്കമുണ്ടായത്. നിരവധി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഹോം സ്റ്റേകൾ എന്നിവയുള്ള പ്രദേശമാണ് ഇത്. ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്ത് ഉണ്ടായ മേഘവിസ്ഫോടനമാണ് മിന്നൽ പ്രളയത്തിന്റെ കാരണം. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം കുറഞ്ഞത് നാല് പേർ മരിച്ചതായി ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് പ്രശാന്ത് ആര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എസ്ഡിആർഎഫ്, എൻഡിആർഎഫ്, ജില്ലാ ഭരണകൂടം, മറ്റ് സേനകൾ എന്നിവർ യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. കുന്നുപ്രദേശങ്ങളിലു, സമതല പ്രദേശങ്ങളിലും തുടർച്ചയായി മഴ പെയ്യുന്നതിനാൽ നദികളിലെ ജലനിരപ്പ് ഉയരുകയാണെന്നും, സെൽഫികൾ എടുക്കുന്നതിനോ, കുളിക്കുന്നതിനോ ആയി എത്തി ആരും തങ്ങളുടെ ജീവൻ അപകടത്തിലാക്കരുതെന്ന് ഉത്തരാഖണ്ഡ് പൊലീസ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച സന്ദേശത്തിലൂടെ അറിയിച്ചിട്ടുണ്ട്.
What's Your Reaction?