ചെന്താമരയ്ക്ക് വധശിക്ഷ

Jul 20, 2026 - 10:18
 0
ചെന്താമരയ്ക്ക് വധശിക്ഷ

പാലക്കാട്: പാലക്കാട് പോത്തുണ്ടി കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. 2025 ജനുവരി 27നായിരുന്നു പാലക്കാട് പോത്തുണ്ടിയിൽ ഇരട്ടക്കൊലപാതകം നടന്നത്. സുധാകരനെയും ലക്ഷ്മിയേയും വീടിന് മുൻപിലിട്ട് ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സുധാകരനെ ആക്രമിക്കുന്ന ശബ്ദംകേട്ട് ഓടിവന്ന ലക്ഷ്മിയെ വെട്ടുകയായിരുന്നു. സുധാകരൻ സംഭവസ്ഥലത്തും ലക്ഷ്മി സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.

2019ൽ സുധാകരൻ്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയായിരുന്നു. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്.

സജിത കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സമയത്താണ് ചെന്താമര സുധാകരനെയും ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow