ജീവിതം തിരിച്ചുപിടിക്കാൻ 50 ലക്ഷം വേണം; രാജേഷിന് കൈത്താങ്ങാകാം

Aug 20, 2026 - 08:50
 0
ജീവിതം തിരിച്ചുപിടിക്കാൻ 50 ലക്ഷം വേണം; രാജേഷിന് കൈത്താങ്ങാകാം

മടിക്കൈ: മടിക്കൈ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപ്പൊയിൽ കാനത്തിൽ താമസിക്കുന്ന എം.കെ. രാജേഷ് (41) കരൾ രോഗത്തെ തുടർന്ന് രണ്ടു വർഷത്തോളമായി ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമായതിനാൽ എത്രയും വേഗം കരൾമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലെ ആശുപത്രികളിലെ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഏകദേശം 50 ലക്ഷം രൂപ ചെലവ് വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമ്മയും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന നിർധന കുടുംബത്തിന്റെ ഏക ആശ്രയമാണ് രാജേഷ്. ഭീമമായ ചികിത്സച്ചെലവ് കുടുംബത്തിന് താങ്ങാനാകാത്ത സാഹചര്യത്തിലാണ് സഹായം തേടുന്നത്.

രാജേഷിന്റെ ജീവിതം തിരിച്ചുപിടിക്കാൻ സുമനസ്സുകൾ തങ്ങളാൽ കഴിയുന്ന തുക നൽകി സഹായിക്കണമെന്ന് ചികിത്സാ സഹായ കമ്മിറ്റി അഭ്യർഥിച്ചു.

രക്ഷാധികാരികൾ: അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ, കെ.വി. സുജാത (കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), പി. ഗോവിന്ദൻ (കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), വി. പ്രകാശൻ (മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), കെ. സബീഷ് (ജില്ലാ പഞ്ചായത്ത് അംഗം), പി. സുമതി (ആറാം വാർഡ് അംഗം).

ചെയർമാൻ: എ.വി. ബാലകൃഷ്ണൻ

കൺവീനർ: എൻ. ബാലകൃഷ്ണൻ

ട്രഷറർ: കെ. രാജൻ

What's Your Reaction?

like

dislike

love

funny

angry

sad

wow