കാസർകോട് ടാങ്കർ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Aug 20, 2026 - 08:18
 0
കാസർകോട് ടാങ്കർ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

കാസർകോട്: നഗരത്തിലെ എം.ജി റോഡിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപം ടാങ്കർ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തളങ്കര ബാങ്കോട്ടെ ഹനീഫ (55) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

വിദ്യാനഗർ ബി.സി റോഡിലെ ഫ്ലക്സ് കട ഉടമയാണ് ഹനീഫ. ബുധനാഴ്ച ഉച്ചയ്ക്ക് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടം. ടാങ്കർ ലോറിയിടിച്ച് സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ ഹനീഫയുടെ കാലിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഹനീഫയെ നാട്ടുകാർ ഉടൻ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചെ മരണം.

ഭാര്യ: സിബിരിയ. മക്കൾ: ഉസ്ന, ഇഷാം. ബാങ്കോട്ടെ പരേതരായ കാദറിന്റെയും ആയിഷയുടെയും മകനാണ് ഹനീഫ.

What's Your Reaction?

like

dislike

love

funny

angry

sad

wow