നീലേശ്വരം ബസ് സ്റ്റാന്റ്; വാടക നിശ്ചയിക്കാൻ ഉപസമിതി രൂപീകരിച്ചു.

ചെയർപേഴ്സൺ ടിവി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, യുഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ഇ.ഷജീർ എന്നിവരാണ് സമിതി അംഗങ്ങൾ.

Nov 6, 2025 - 07:32
 0
നീലേശ്വരം ബസ് സ്റ്റാന്റ്; വാടക നിശ്ചയിക്കാൻ ഉപസമിതി രൂപീകരിച്ചു.

നീലേശ്വരം: ഉദ്ഘാടനം കഴിഞ്ഞ നീലേശ്വരം നഗരസഭ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെ കട മുറികളുടെ വാടക നിശ്ചയിക്കാൻ ഉപസമിതിയെ രൂപീകരിച്ചു. ചെയർപേഴ്സൺ ടിവി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, യുഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ഇ.ഷജീർ എന്നിവരാണ് സമിതി അംഗങ്ങൾ. ഓരോ മുറികൾക്കും ഡെപ്പോസിറ്റ് തുകനിശ്ചയിച്ച ശേഷം വാടകയിൽ ലേലംവിളി നടത്താനാണ് ആലോചിക്കുന്നത്. ഓരോ നിലകളിലെയും, ഓരോ മുറികളുടെയും ഡെപ്പോസിറ്റ് തുക എത്രയായിരിക്കണമെന്ന് ഈ കമ്മിറ്റി നിശ്ചയിക്കും. നേരത്തെ തയ്യാറാക്കിയ കരട് ബൈലോയിൽ പുതിയ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി മാന്യമായ ഡിപ്പോസിറ്റ് തുക വച്ചുകൊണ്ട് മാസ വാടകക്ക് ലേലം വിളിക്കാനുള്ള ബൈലോയായിരിക്കും ഉണ്ടാക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow