മുയൽക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി

Jul 9, 2026 - 20:21
 0
മുയൽക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി

അമ്പലത്തറ: ഇരിയ ഏഴാം മൈൽ തട്ടുമ്മലിൽ വീട്ടുവളപ്പിലെ മുയൽക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ വനവകുപ്പ് ജീവനക്കാർ പിടികൂടി.

തട്ടുമ്മലിലെ മണികണ്ഠന്റെ വീട്ടിലെ മുയൽക്കൂട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. മണികണ്ഠന്റെ ഭാര്യ ശശിരേഖ വളർത്തിയിരുന്ന രണ്ട് മുയലുകളിൽ ഒന്നിനെ ഭക്ഷിച്ച ശേഷം പെരുമ്പാമ്പ് കൂട്ടിനുള്ളിൽ തന്നെ വിശ്രമിക്കുകയായിരുന്നു.

മുയലുകൾക്ക് തീറ്റ നൽകാനെത്തിയ ശശിരേഖയാണ് പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് വിവരം വനവകുപ്പിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വനപാലകർ സുരക്ഷിതമായി പെരുമ്പാമ്പിനെ പിടികൂടി.

What's Your Reaction?

like

dislike

love

funny

angry

sad

wow