നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമര കുറ്റക്കാരൻ
ശിക്ഷാവിധി മറ്റന്നാൾ
പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി. കേസിൽ 15-ാം തിയ്യതി കോടതി വിധി പറയും. പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും (55) അമ്മ ലക്ഷ്മിയെയും (75) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഒന്നര വർഷത്തിന് ശേഷം കോടതി വിധി പറയുന്നത്.
2025 ജനുവരി 27നായിരുന്നു ഇരട്ടക്കൊലപാതകം നടന്നത്. സുധാകരനെയും ലക്ഷ്മിയേയും വീടിന് മുൻപിലിട്ട് ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുധാകരനെ ആക്രമിക്കുന്ന ശബ്ദംകേട്ട് ഓടിവന്ന ലക്ഷ്മിയെ വെട്ടുകയായിരുന്നു. സുധാകരൻ സംഭവസ്ഥലത്തും ലക്ഷ്മി സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
2019ൽ സുധാകരൻ്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയായിരുന്നു. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്. സജിത കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സമയത്താണ് ചെന്താമര സുധാകരനെയും ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്.
What's Your Reaction?