ബലി പെരുന്നാൾ; യുഎഇ യിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു
ദുബായ്: ബലി പെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് യുഎഇ. 2026-ലെ ഈദ് അൽ-അദ്ഹയ്ക്ക് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. മെയ് 26 ചൊവ്വാഴ്ച മുതൽ 2026 മെയ് 29 വെള്ളിയാഴ്ച വരെ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ചയും ഞായറാഴ്ചയും പതിവ് വാരാന്ത്യ അവധികളായതിനാൽ ജീവനക്കാർക്ക് ആകെ ആറു ദിവസത്തെ നീണ്ട അവധി ലഭിക്കും. മെയ് 27 ബുധനാഴ്ചയാണ് യുഎഇയിൽ ബലിപെരുന്നാൾ ആഘോഷിക്കുക. ഇത്തവണ യുഎഇ, സൗദി അറേബ്യ, ഒമാൻ ഉൾപ്പെടെയുള്ള പ്രമുഖ ഗൾഫ് രാജ്യങ്ങളിലെല്ലാം മെയ് 27 ബുധനാഴ്ചയായിരിക്കും ബലിപെരുന്നാൾ.
What's Your Reaction?