ഭാര്യയെ കൊന്നതിന്നുശേഷം ഫേസ് ബുക്കിൽ ലൈവിട്ട് ഭർത്താവ്.
പുനലൂർ: കൊല്ലം പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കൊലപാതകവിവരം പ്രതി ഫേസ്ബുക്കിൽ ലൈവിട്ട് പങ്കുവെച്ചു. പുനലൂർ കലയനാട് കൂത്തനാടിയിൽ ആണ് സംഭവം. ക്രൂര കൊലപാതകത്തിന് ശേഷം പ്രതി ഐസക് പുനലൂർ പോലീസിൽ കീഴടങ്ങി. ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. ഐസക്കും ശാലിനിയും കുടുംബ പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു.
What's Your Reaction?