യുവതിയെയും ആറുവയസ്സുകാരിയായ മകളെയും കാണാതായി
കാഞ്ഞങ്ങാട്: ഉദുമ പടിഞ്ഞാറിൽ നിന്ന് യുവതിയെയും ആറുവയസ്സുകാരിയായ മകളെയും കാണാതായതായി പരാതി. തച്ചറകുന്നിൽ ഹൗസിൽ ഹാരിസിന്റെ ഭാര്യ ഫാത്തിമത്ത് ബുഷ്റ (28), മകൾ എന്നിവരെയാണ് കാണാതായത്.
എട്ടാം തീയതി രാത്രി ഒരു മണിക്കും പുലർച്ചെ നാല് മണിക്കും ഇടയിലാണ് ഇരുവരെയും കാണാതായതെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവതിയെയും കുട്ടിയെയും കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 8129796803, 9995170006, 7025911461 എന്നീ ഫോൺ നമ്പറുകളിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
What's Your Reaction?