ലഹരിക്കും സ്ക്രീൻ അഡിക്ഷനുമെതിരെ ബോധവൽക്കരണ ക്ലാസ്സുമായി ഗ്രീൻ സ്റ്റാർ യൂത്ത് ക്ലബ്ബ് കരിക്കെ
പാണത്തൂർ: ലഹരി ഉപയോഗത്തിനും സ്ക്രീൻ അഡിക്ഷനുമെതിരെ ഗ്രീൻ സ്റ്റാർ യൂത്ത് ക്ലബ് കരിക്കെ, ജി.സി.സി കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. തോട്ടം ഇസ്സത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി.
‘ഉണരാം, ഒരുമിക്കാം’ എന്ന സന്ദേശവുമായി നാട്ടിലെ യുവാക്കൾക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിക്കുന്ന മോട്ടിവേഷൻ ആൻഡ് അവെയർനസ് ക്ലാസ് 20-ാം തീയതി ഞായറാഴ്ച വൈകിട്ട് ഏഴിന് ഇൻഷാഹുൽ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തിൽ നടക്കും.
‘ലഹരി ഉപയോഗവും മൊബൈൽ അഡിക്ഷനും: ബോധവൽക്കരണവും പരിഹാരമാർഗങ്ങളും’ എന്ന വിഷയത്തിലാണ് ക്ലാസ്. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡറും മെന്റലിസ്റ്റുമായ ഷമ്മാസ് മുഹമ്മദ് പരിപാടിയിൽ ചീഫ് ഗസ്റ്റായി പങ്കെടുക്കും.
യുവാക്കളെയും കുട്ടികളെയും ലഹരിയുടെയും അമിതമായ മൊബൈൽ, സ്ക്രീൻ ഉപയോഗത്തിന്റെയും ദോഷങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ശരിയായ ദിശയിലേക്ക് നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പൊതുജനങ്ങൾ, യുവാക്കൾ, രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.
What's Your Reaction?