യുവാവിനെ വീടിന്റെ സിറ്റൗട്ടിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട്: യുവാവിനെ വീടിന്റെ സിറ്റൗട്ടിൽ ഹുക്കിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എണ്ണപ്പാറ വെണ്ണിക്കുന്നിലെ പരേതരായ കുഞ്ഞിക്കണ്ണന്റെയും തമ്പായുടെയും മകനായ കണ്ണോത്ത് ടി. ബാലകൃഷ്ണൻ (46) ആണ് മരിച്ചത്. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഭാര്യ ദിവ്യ മകനെ കോളേജിൽ ചേർക്കുന്നതിനായി കോഴിക്കോട് പോയിരുന്നതായാണ് വിവരം.
കൂലിത്തൊഴിലാളിയായ ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ കോടാം-ബേളൂർ പഞ്ചായത്തിൽ താൽക്കാലിക ജീവനക്കാരിയാണ്. മക്കൾ: ആദിത്യൻ (പ്ലസ് ടു വിദ്യാർത്ഥി, രാംനഗർ മാവുങ്കാൽ), ആരാധ്യ (എട്ടാം ക്ലാസ് വിദ്യാർത്ഥിനി, കാലിച്ചാനടുക്കം).
സഹോദരങ്ങൾ: ഗംഗാദേവി (ബളാൽ), സുശീല (ചാമക്കുഴി), നാരായണൻ (ഓട്ടോ ഡ്രൈവർ, എണ്ണപ്പാറ), ശ്യാമള (വെള്ളച്ചേരി), ശോഭന (രാവണേശ്വരം). സംഭവത്തിൽ അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി.
What's Your Reaction?