സ്കൂൾ ബസ് തലയിലൂടെ കയറിയിറങ്ങി ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം.
തിരുവനന്തപുരം പള്ളിക്കൽ മടവൂർ മഹാദേവ ക്ഷേത്രത്തിന്ന് സമീപമാണ് അപകടം നടന്നത്.
തിരുവനന്തപുരത്ത് സ്കൂൾ ബസ് തലയിലൂടെ കയറി ഇറങ്ങി ഏഴു വയസുകാരിക്ക് ദാരുണാന്ത്യം
തിരുവനന്തപുരത്ത് സ്കൂൾ ബസ് തലയിൽ കൂടികയറി ഇറങ്ങി ഏഴ് വയസുകാരി മരിച്ചു. പള്ളിക്കൽ മടവൂർ മഹാദേവ ക്ഷേത്രത്തിന് സമീപമാണ് സംഭവം. മടവൂർ ഗവ: എൽപിഎസ് സ്കൂൾ വാഹനമാണ് അപകടത്തിൽ പെട്ടത്. മടവൂർ ഗവ. എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയും മണികണ്ഠൻ ആചാരി -ശരണ്യ ദമ്പതികളുടെ മകൾ കൃഷ്ണേന്ദു (7) ആണ് മരിച്ചത്.
മടവൂർ ചാലിൽ എന്ന സ്ഥലത്താണ് സംഭവം. സ്കൂൾ ബസ് ഇറങ്ങി മുന്നോട്ടു നടന്ന പെൺകുട്ടി കാൽ തട്ടി റോഡിൽ വീണു. പെൺകുട്ടി മുന്നിൽ വീണത് ഡ്രൈവർക്ക് കാണാൻ കഴിഞ്ഞില്ല. ബസ് മുന്നോട്ട് എടുത്തതോടെ വിദ്യാർത്ഥിനി അതിനടിയിൽ പെടുകയായിരുന്നു. കുട്ടിയുടെ വീടിന്റെ മുന്നിൽ വെച്ചാണ് സംഭവം ഉണ്ടായത്. കുട്ടിയെ വീട്ടിൽ ഇറക്കി തിരികെ പോകും വഴിയായിരുന്നു അപകടം. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
What's Your Reaction?