അമ്പലത്തിന്റെ ഭണ്ഡാരം മോഷ്ടിച്ച യുവാവ് പിടിയിൽ

Mar 2, 2026 - 14:01
 0
അമ്പലത്തിന്റെ ഭണ്ഡാരം മോഷ്ടിച്ച യുവാവ് പിടിയിൽ

ബേക്കൽ: ഉദുമ കൊങ്കിണി വളപ്പിൽ അമ്പലത്തിന്റെ വരാന്തയിൽ സ്ഥാപിച്ച ഭണ്ഡാരം മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. ഉദുമ നാലാം വാതുക്കലിലെ സജിത്തിനെ(40)യാണ് ബേക്കൽ ഡിവൈഎസ്പി എം പി ആസാദിന്റെ നിർദേശം പ്രകാരം നടന്ന അന്വേഷണത്തിൽ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിക്കാണ് മോഷണം നടന്ന വിവരം അമ്പലക്കമ്മിറ്റിക്കാർ അറിഞ്ഞത്. കെ രാഘവന്റെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow