305 തടവുകാർക്ക് മോചനം നൽകി ഭരണാധികരി സുൽത്താൻ ഹൈതം ബിൻ താരിഖ്.
മോചനം സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ വാർഷിക ദിനത്തോടനുബന്ധിച്ച്.
മസ്ക്കത്ത്: ഒമാനില്‍ 305 തടവുകാര്‍ക്ക് മോചനം നല്‍കി രാജകീയ ഉത്തരവ്. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ സ്ഥാനാരോഹണ വാര്‍ഷിക ദിനത്തോട് അനുബന്ധിച്ചാണ് തടവുകാര്‍ക്ക് മോചനം നല്‍കിയത്.വിവിധയിനം കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ ലഭിച്ച് ഒമാനിലെ വിവിധ ജയിലുകളില്‍ കഴിയുന്നവരാണ് ഇവര്‍. മോചിതരാവുന്നവരില്‍ വിവിധ രാജ്യക്കാര്‍ ഉള്‍പ്പെടും. മോചനം ലഭിച്ച തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും, അവരുടെ കുടുംബങ്ങളോടൊപ്പം സന്തോഷിക്കാനുമുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.
സ്ഥാനാരോഹണ വാര്‍ഷിക ദിനത്തോട നുബന്ധിച്ച് ജനുവരി 12 ഞായറാഴ്ച പൊതു മേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം നിയമവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ എന്നിവയ്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
What's Your Reaction?