ലേണേഴ്‌സ് ലൈസൻസ് പുതുക്കാൻ ഇനി കണ്ണ് പരിശോധന വേണ്ട

Feb 6, 2026 - 10:15
 0
ലേണേഴ്‌സ് ലൈസൻസ് പുതുക്കാൻ ഇനി കണ്ണ് പരിശോധന വേണ്ട

തിരുവനന്തപുരം: ലേണേഴ്‌സ് ലൈസൻസ് പുതുക്കുന്നവർക്ക് ആശ്വാസമായി മോട്ടോർ വാഹന വകുപ്പിന്റെ പുതിയ തീരുമാനം. ഇനി മുതൽ ലേണേഴ്‌സ് പുതുക്കുന്നതിനായി വീണ്ടും കണ്ണ് പരിശോധന നടത്തേണ്ടതില്ല. നിലവിൽ ലേണേഴ്‌സ് ലൈസൻസിന്റെ ആറ് മാസത്തെ കാലാവധി കഴിഞ്ഞാൽ അത് പുതുക്കുന്നതിന് വീണ്ടും നേത്ര പരിശോധന നടത്തി സാക്ഷ്യപത്രം ഹാജരാക്കണമെന്ന വ്യവസ്ഥയായിരുന്നു നിലനിന്നിരുന്നത്. ഇതാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റ് സംബന്ധിച്ച മറ്റ് സുപ്രധാന മാറ്റങ്ങളും വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റ് പാസാകുന്ന ദിവസം തന്നെ ഉദ്യോഗാർത്ഥികൾക്ക് ഡിജിറ്റൽ ലൈസൻസ് ലഭ്യമാക്കാൻ തീരുമാനമായി. ലൈസൻസ് ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാൻ ഇത് സഹായിക്കും. വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്കും ടെസ്റ്റുകൾക്കുമുള്ള തിരക്ക് കുറയ്ക്കാൻ പുതിയ ക്രമീകരണം ഏർപ്പെടുത്തി. വെഹിക്കിൾ ഇൻസ്പെക്ടറും അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടറും അടങ്ങുന്ന സംഘത്തിന് ഒരു ദിവസം 40 ഡ്രൈവിംഗ് ടെസ്റ്റുകൾ വരെ നടത്താം. ഇതേ സംഘത്തിന് തന്നെ പ്രതിദിനം 50 വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്താനും അനുമതി നൽകി. ഫിറ്റ്‌നസ് പരിശോധനകളുടെ എണ്ണം വർധിപ്പിച്ചത് വഴി ആർ ടി ഒ ഓഫീസുകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

What's Your Reaction?

like

dislike

love

funny

angry

sad

wow