ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം കഴിഞ്ഞു.
മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
നെയ്യാറ്റിന്‍കരയിലെ വിവാദ സമാധി പൊളിച്ച് പുറത്തെടുത്ത നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൂന്നു തലത്തിലുള്ള പരിശോധനയാണ് നടത്തുക എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ, പരിക്കേറ്റാണോ, സ്വഭാവിക മരണം ആണോയെന്ന് പരിശോധിക്കും. വിഷാശം ഉണ്ടോയെന്ന് അറിയാന്‍ ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ ശേഖരിക്കും. പരിശോധനയുടെ ഫലം വരാന്‍ ഒരാഴ്ച എങ്കിലും എടുക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
മൃതദേഹത്തില്‍ പരുക്കുകള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ റേഡിയോളജി, എക്സറെ പരിശോധന നടത്തും. ഇതിന്റെ ഫലം ഇന്ന് ലഭിക്കും. മൂന്നാമത്തെ പരിശോധന സ്വാഭാവിക മരണമാണോ എന്ന് കണ്ടെത്താനാണ്.
രോഗാവസ്ഥ അടക്കം പല സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇതില്‍ തീരുമാനം. മരിച്ചത് ഗോപന്‍ തന്നെ എന്ന് ഉറപ്പു ശാസ്ത്രീയമായി തെളിയിക്കാന്‍ ഡി.എൻ.എ. പരിശോധനയും നടത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
What's Your Reaction?