11 കാരിയെ പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിനതടവ്

May 30, 2026 - 16:33
May 30, 2026 - 16:46
 0
11 കാരിയെ പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിനതടവ്

കാഞ്ഞങ്ങാട്: പതിനൊന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മുപ്പത് വർഷം കഠിന തടവ്, 25000 രൂപ പിഴയും വിധിച്ച് കാഞ്ഞങ്ങാട് പോക്‌സോ കോടതിയിൽ വീട്ടിൽഉറങ്ങിക്കിടക്കുകയായിരുന്നു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.

ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. പനയാൽ മൈലാട്ടി കുറുക്കൻ കുന്ന് കോളനിയിലെ മധുസൂദനൻ നായരെയാണ്  സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ ഓഫ് ഒഫൻസസ് അണ്ടർ പോക്സോ ആക്ട് ഹോസ്ദുർഗ്ഗ് ജഡ്ജ് പി എം സുരേഷ് ശിക്ഷിച്ചത്. 2023 മെയ് 25 ന് രാത്രി പതിനൊന്നു മണിക്കാണ് സംഭവം. കുട്ടിയുടെ അമ്മ ക്ഷേത്ര ദർശനത്തിന് പോയ സമയത്ത് കുട്ടിയും അനുജനും വീട്ടിൽ കിടന്നുറങ്ങുന്ന സമയം പ്രതി ലൈംഗിക ഉദ്ദേശത്തോടെ കുട്ടിയെ ഗൗരവതരമായ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിൽ ഇന്ന് വിധിയുണ്ടായത്.

ചീമേനി പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്പെക്ടർ കെ അജിതയാണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.

What's Your Reaction?

like

dislike

love

funny

angry

sad

wow