പട്ടാപ്പകൽ പള്ളി ഖത്തീബിന്റെ മുറി കുത്തിത്തുറന്ന് മോഷണം
കാഞ്ഞങ്ങാട്: പട്ടാപ്പകൽ പള്ളി ഖത്തീബിന്റെ താമസമുറിയുടെ പൂട്ട് തകർത്ത് മോഷണം. സൗദി റിയാൽ ഉൾപ്പെടെ ഏകദേശം 30,000 രൂപ കവർന്നു. പുതിയകോട്ട പള്ളിയിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
ഖത്തീബ് ഒ.കെ. അബ്ദുള്ള ഫൈസി കുളിക്കാനായി മുറിയിൽനിന്ന് പുറത്തിറങ്ങിയ സമയത്താണ് മോഷണം നടന്നത്. പള്ളിയുടെ മുകളിലെ നിലയിലുള്ള മുറിയുടെ പൂട്ട് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്.
കുപ്രസിദ്ധ മോഷ്ടാവിനെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. ഹോസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?