മരണാനന്തരവും പിഴവ്; മൃതദേഹം മാറി നൽകി ആശുപത്രി അധികൃതർ
ചിറ്റാരിക്കാൽ: ആശുപത്രിയിൽ നിന്നും മൃതദേഹം മാറി നൽകിയതിനെ തുടർന്ന് ചിറ്റാരിക്കാൽ സ്വദേശിയുടെ സംസ്കാരച്ചടങ്ങുകൾ വൈകി. പനച്ചിക്കൽ പി.സി. തോമസ് (86)ന്റെ മൃതദേഹമാണ് കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാറി നൽകിയത്.
വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തോമസ് വെള്ളിയാഴ്ച ആശുപത്രിയിൽ വെച്ച് മരിച്ചു. ശനിയാഴ്ച രാവിലെ മൃതദേഹം വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ചപ്പോഴാണ് മൃതദേഹം തോമസിന്റേതല്ലെന്ന് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് ബന്ധുക്കൾ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു. ആശുപത്രി അധികൃതർ തോമസിന്റെ മൃതദേഹം കണ്ടെത്തി വീട്ടിലെത്തിച്ചു നൽകി. മൃതദേഹം മാറി നൽകിയതിനെ തുടർന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടത്താനിരുന്ന സംസ്കാരച്ചടങ്ങുകൾ വൈകുന്നേരത്തേക്ക് മാറ്റി.
മോർച്ചറി ജീവനക്കാരുടെ അശ്രദ്ധയാണ് മൃതദേഹം മാറിപ്പോകാൻ കാരണമായതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
What's Your Reaction?