മടിക്കൈയിൽ 26കാരൻ ഉറക്കത്തിൽ മരിച്ചു
മടിക്കൈ: ഉറക്കമുണരാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. മടിക്കൈ ചുണ്ടയിൽ വാടകയ്ക്ക് താമസിക്കുന്ന ബിഹാർ താന ലക്ഷ്മിപൂർ സ്വദേശി സുരേഷ് യാദവിന്റെ മകൻ ധീരേന്ദ്ര യാദവ് (26) ആണ് മരിച്ചത്.
അജാനൂർ വെള്ളിക്കോത്ത് സ്വദേശി പി.വി. വിനയന്റെ ക്ലീനിങ് കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു ധീരേന്ദ്ര യാദവ്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ഉറങ്ങാൻ കിടന്ന യുവാവിനെ രാവിലെ ഏഴുമണിക്ക് വിളിച്ചിട്ടും ഉണരാത്തതിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അമ്പലത്തറ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
What's Your Reaction?