പൂത്തക്കാൽ ഗവ. യു.പി സ്കൂളിൽ സുപഥം പദ്ധതി ഉദ്ഘാടനം ചെയ്തു

Sep 2, 2026 - 13:28
 0
പൂത്തക്കാൽ ഗവ. യു.പി സ്കൂളിൽ സുപഥം പദ്ധതി ഉദ്ഘാടനം ചെയ്തു
പൂത്തക്കാൽ ഗവ. യു.പി സ്കൂളിൽ സുപഥം പദ്ധതി ഉദ്ഘാടനം ചെയ്തു

പൂത്തക്കാൽ: കേരള സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പദ്ധതിയായ ‘സുപഥം’ പൂത്തക്കാൽ ഗവ. യു.പി സ്കൂളിൽ സംഘടിപ്പിച്ചു.

മടിക്കൈ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് അംഗം പി. സതി പദ്ധതി ഉദ്ഘാടനം ചെയ്തു. അമ്പലത്തറ പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ ടി.വി. പ്രമോദ് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു.

പൂത്തക്കാൽ എഫ്.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ മോഹനൻ, മദർ പി.ടി.എ പ്രസിഡന്റ് റിജിന, പി.ടി.എ കമ്മിറ്റി അംഗം സതീശൻ എം. എന്നിവർ സംസാരിച്ചു.

മികച്ച ജനമൈത്രി ബീറ്റ് ഓഫീസർക്കുള്ള പുരസ്കാരം നേടിയ ടി.വി. പ്രമോദിനെ വാർഡ് അംഗം പി. സതി ചടങ്ങിൽ ആദരിച്ചു.

ഹെഡ്മാസ്റ്റർ എം. രമേശൻ സ്വാഗതം പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡന്റ് സത്യൻ മുണ്ടോട്ട് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് രാജേഷ് നന്ദി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow