അറ്റകുറ്റപ്പണിക്ക് പടന്നക്കാട് റെയിൽവേ പാലം ഇന്ന് രാത്രി അടച്ചിടും

Sep 2, 2026 - 13:06
 0
അറ്റകുറ്റപ്പണിക്ക് പടന്നക്കാട് റെയിൽവേ പാലം ഇന്ന് രാത്രി അടച്ചിടും

കാഞ്ഞങ്ങാട്: അറ്റകുറ്റപ്പണികൾക്കായി പടന്നക്കാട് റെയിൽവേ പാലം ഇന്ന് രാത്രി പൂർണമായി അടച്ചിടും. രാത്രി 10 മണി മുതൽ നാളെ പുലർച്ചെ 3 മണിവരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ സമയത്ത് വാഹനങ്ങൾ വഴിതിരിച്ചുവിടും.

കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പടന്നക്കാട് തോട്ടം ജംഗ്ഷനിൽനിന്ന് ശവപ്പറമ്പ് റോഡ് വഴി കാഞ്ഞങ്ങാട്ടേക്ക് പോകണം. കാഞ്ഞങ്ങാട്, കാസർകോട് ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ മാവുങ്കാൽ ദേശീയപാതയിലൂടെ പ്രവേശിച്ച് കല്യാൺ റോഡ്–മടിക്കൈ വഴി നീലേശ്വരത്തേക്ക് പോകാമെന്ന് അധികൃതർ അറിയിച്ചു.

വലിയ വാഹനങ്ങൾക്ക് നാളെ രാവിലെ മാത്രമേ യാത്ര അനുവദിക്കൂ. അതുവരെ വലിയ വാഹനങ്ങൾ റോഡരികിൽ നിർത്തിയിടാനും നിർദേശം നൽകിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow