അമേരിക്കയും, ഹൂത്തികളും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു.

May 8, 2025 - 07:36
 0
അമേരിക്കയും, ഹൂത്തികളും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു.

റിയാദ്: അന്താരാഷ്ട്ര നാവിഗേഷനും, വ്യാപാരവും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ യെമനിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച ഒമാൻ സുൽത്താനേറ്റിന്റെ പ്രസ്താവനയെ സൗദി അറേബ്യ സ്വാഗതം ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യെമനും വിശാലമായ മേഖലയ്ക്കും, സുരക്ഷയും, സ്ഥിരതയും ഉറപ്പാക്കുന്ന, യെമൻ പ്രതിസന്ധിക്ക് സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിനായുള്ള എല്ലാ ശ്രമങ്ങൾക്കും രാജ്യം പിന്തുണ ആവർത്തിച്ചു.

യുഎസും ഹൂത്തികളും വെടിനിർത്തലിന് സമ്മതിച്ചതായി മധ്യസ്ഥർ പ്രഖ്യാപിച്ചു. മാസങ്ങളായി ഹൂത്തികൾ കപ്പലുകളെ ആക്രമിച്ചുകൊണ്ടിരിക്കുന്ന ചെങ്കടലിൽ "നാവിഗേഷൻ സ്വാതന്ത്ര്യം" ഉറപ്പാക്കുമെന്ന് കരാറിൽ പറയുന്നു. കപ്പലുകളെ ഉപദ്രവിക്കുന്നത്

നിർത്താൻ ഹൂത്തികൾ സമ്മതിച്ചതിനെത്തുടർന്ന് യുഎസ് ഹൂത്തികൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ കരാർ. സഖ്യകക്ഷിയായ ഇസ്രായേലിനെതിരായ സമീപകാല ആക്രമണങ്ങളെക്കുറിച്ച് അദ്ദേഹം നേരിട്ട് പരാമർശിച്ചില്ല.

സമീപകാല ചർച്ചകളെയും, ബന്ധങ്ങളെയും തുടർന്ന് സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ, ശ്രമങ്ങൾ ഇരുപക്ഷവും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ കലാശിച്ചു എന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow