ഇന്ത്യൻ ഫാർമാ ക്രിക്കറ്റ് ലീഗ് 2025; മാർക്കിയ നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാർ.

Nov 1, 2025 - 16:55
Nov 1, 2025 - 17:03
 0
ഇന്ത്യൻ ഫാർമാ ക്രിക്കറ്റ് ലീഗ് 2025; മാർക്കിയ നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാർ.
ഇന്ത്യൻ ഫാർമാ ക്രിക്കറ്റ് ലീഗ് 2025; മാർക്കിയ നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാർ.

ദോഹ: ഖത്തറിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഫാർമസിസ്റ്റുമാരുടെ കൂട്ടായ്മയായ ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തറിന്റെ ആഭിമുഖ്യത്തിൽ വാക്ര നോബൽ സ്കൂളിൽ സംഘടിപ്പിച്ച ഇന്ത്യൻ ഫാർമാ ക്രിക്കറ്റ് ലീഗ് 2025-ൽ ആവേശകരമായ ഫൈനൽ മത്സരത്തിൽ സൺറൈസസ് ഹിലാലിനെ പരാജയപ്പെടുത്തി മാർക്കിയ നൈറ്റ് റൈഡേഴ്സ് കിരീടം സ്വന്തമാക്കി. ടൂർണമെന്റിലെ മികച്ച താരമായി അബ്ദുൽ കരീം തിരഞ്ഞെടുക്കപ്പെട്ടു, മികച്ച ബൗളറായി ടി. പി. ഇസ്മായിൽ അംഗീകാരം നേടി. ലീഗിൽ സൺറൈസസ് ഹിലാൽ, വാക്ര സൂപ്പർ കിംഗ്, റോയൽ ചലഞ്ചേഴ്സ് ബിനോംറാൻ, മാർക്കിയ നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾ പങ്കെടുത്തു. ഖത്തറിലെ മികച്ച ഫാർമസിസ്റ്റ് താരങ്ങൾ ടീമുകൾക്കായി മത്സരിച്ചു. ചാമ്പ്യൻമാർക്കുള്ള ട്രോഫി സജീർ, സമീർ കെ. ഐ., റിയാസ് എന്നിവർ ചേർന്ന് നൽകി. റണ്ണേഴ്സ്-അപ്പ് ടീമിന് ട്രോഫി ഷെരീഫ് മേപുരി വിതരണം ചെയ്തു. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി അബ്ദുൽ റഹിമാൻ എരിയാൽ, ആരിഫ് ബബ്രണ, അമീർ അലി, ഹനീഫ് പേരാൽ, അഷ്‌റഫ് നെല്ലിക്കുന്ന്, ഷാനവാസ് ബേദ്രിയ, ജസ്സിർ മാങ്ങാട്, ജാഫർ വാക്ര, ശനീബ് അരീക്കോട് എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow