ഷാർജയിൽ മകളെ കൊന്ന് അമ്മ ജീവനൊടുക്കി.

Jul 10, 2025 - 22:17
 0
ഷാർജയിൽ മകളെ കൊന്ന് അമ്മ ജീവനൊടുക്കി.

ഷാർജ: മലയാളി യുവതിയും ഒന്നര വയസ്സുള്ള കുഞ്ഞും ഷാർജയിൽ മരിച്ചനിലയിൽ. അൽ നാഹ്ദയിലെ താമസയിടത്തിലാണ് മരിച്ചനിലയിൽ കണ്ടത്. കൊല്ലം കൊറ്റംകര സ്വദേശിനി രജിത ഭവനിൽ വിപഞ്ചിക മണിയൻ (33), മകൾ വൈഭവി നിധീഷ് എന്നിവരാണ് മരിച്ചത്. ദുബായിൽ സ്വകാര്യസ്ഥാപനത്തിലെ ഫയലിങ് ക്ലർക്ക് ആയി ജോലി ചെയ്തുവരികയായിരുന്നു വിപഞ്ചിക. മരണത്തെക്കുറിച്ച് ഷാർജ പോലീസ് അന്വേഷണം നടത്തിവരുന്നു. മണിയൻ- ശൈലജ ദമ്പതികളുടെ മകളാണ് വിപഞ്ചിക. ഭർത്താവ് നിധീഷ് വലിയവീട്ടിൽ. മൃതദേഹങ്ങൾ ഷാർജ അൽ ഖാസിമി ആശുപത്രി മോർച്ചറിയിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow