ഷാർജ പുസ്തകമേള; നവംബർ 5 മുതൽ 16 വരെ.

പുതുതായി പത്ത് രാജ്യങ്ങൾ മേളയിൽ പങ്കെടുക്കും. ഇന്ത്യയിൽ നിന്ന് കവി സച്ചിതാനന്ദൻ പങ്കെടുക്കും.

Oct 10, 2025 - 12:26
 0
ഷാർജ പുസ്തകമേള; നവംബർ 5 മുതൽ 16 വരെ.

ഷാർജ: ഇത്തവണ ഷാർജ പുസ്തകോത്സവത്തിൽ 118 രാജ്യങ്ങളിൽ നിന്ന് 2350 പ്രസാധകരെത്തുമെന്ന് അധികൃതർ അറിയിച്ചു. 44-ാമത് ഷാർജ പുസ്തകമേളയിൽ 1200 പരിപാടികൾക്ക് ആദിത്യം വഹിക്കുന്നു. നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്ററിൽ "നിങ്ങൾക്കും ഒരു പുസ്തകത്തിനും ഇടയിൽ" എന്ന തലക്കെട്ടിലാണ് മേള നടക്കുക. വായനക്കാരന്റെയും, എഴുത്തുകാരന്റെയും വചനമായുള്ള ഇടപെടലാണ് മുഖ്യമെന്ന് അതോറിറ്റി സിഇഒ അഹമ്മദ് റക്കദ് അൽ ആമിരി പറഞ്ഞു. അതിഥി രാജ്യമായ ഗ്രീസിന്റെ നയതന്ത്ര പ്രതിനിധി പനാജിയോട്ടീസ് കൊഗിയോ, മുതിർന്ന ഉദ്യോഗസ്ഥരായ മുഹമ്മദ് ഹസ്സൻ ഖലഫ്, മുഹമ്മദ് അൽ അമീമി, എന്നിവർ പങ്കെടുത്തു. ഇന്ത്യയിൽ നിന്ന് കവി സച്ചിദാനന്ദൻ അടക്കം എഴുത്തുകാർ എത്തുമെന്ന് ജനറൽ കോഡിനേറ്റർ ഖൗല അൽ മുജൈനി അറിയിച്ചു. 1200 ലധികം പരിപാടികളിലും, പ്രവർത്തനങ്ങളിലും 66 രാജ്യങ്ങളിൽ നിന്നുള്ള 250ലധികം അതിഥികൾ പങ്കെടുക്കും. പത്തു രാജ്യങ്ങൾ ആദ്യമായിട്ടാണ് പങ്കെടുക്കുന്നത്. 40 രാജ്യങ്ങളിൽ നിന്നുള്ള 158 അറബ് അന്തർദേശീയ അതിഥികൾ അവതരിപ്പിക്കുന്ന മുന്നൂറിലധികം സാംസ്കാരിക പരിപാടികൾ മേളയിൽ ഉണ്ടാകും. 58 ഗ്രീക്ക് പ്രസാധകരിൽ നിന്നുള്ള 600 ശീർഷകങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു ദേശീയ പവലിയനും ഒരുക്കുന്നു. പ്രസിദ്ധീകരണം, സൃഷ്ടിപരമായ വിഷയങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന 28 അതിഥി വിദഗ്ധരുടെ നേതൃത്വത്തിൽ അറബിയിലും, ഇംഗ്ലീഷിലും 750ലധികം ശില്പശാലകൾ മേളയിലുണ്ടാകും. പോപ് അപ്പ് അക്കാദമി, യുകെയിൽ നിന്നുള്ള പോയട്രി ഫാർമസി, നിരവധി ജനപ്രിയ അറബിക് ഫോർഡ് കാസ്റ്റുകൾ ഹോസ്റ്റ് ചെയ്യുന്ന പോഡ്കാസ്റ്റ് സ്റ്റേഷൻ എന്നിവയുമുണ്ടാകും. ഐസ് ലാൻഡ്, ജമൈക്ക, നൈജീരിയ, മാലി, ചാഡ്, അംഗോള, മൊസാംബിക്ക്, ഗിനിയ, സെനഗൽ, വിയറ്റ്നാം എന്നീ പത്ത് രാജ്യങ്ങൾ ആദ്യമായി സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇപ്രാവശ്യത്തെ മേളയുടെ പ്രത്യേകതയാണ്. പ്രസാദക സമ്മേളനം നവംബർ രണ്ട് മുതൽ നാലു വരെ നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow