അഹമ്മദാബാദ് വിമാനാപകടം; മൃതദേഹങ്ങൾ മാറിയതായി പരാതി.

Jul 24, 2025 - 13:28
Jul 24, 2025 - 13:33
 0
അഹമ്മദാബാദ് വിമാനാപകടം; മൃതദേഹങ്ങൾ മാറിയതായി പരാതി.

ലണ്ടൻ: ലഭിച്ച മൃതദേഹങ്ങൾ മറ്റാരുടെയോ ആണെന്ന് അഹമ്മദാബാദ് എയർ ഇന്ത്യ വിമാനത്തിൽ മരിച്ച യുകെ പൗരന്മാരുടെ കുടുംബങ്ങൾ. തങ്ങൾക്ക് ലഭിച്ച മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധനാ ഫലങ്ങൾ കുടുംബാംഗങ്ങളുടെ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇവർ ആരോപിച്ചു. രണ്ട് കുടുംബങ്ങളാണ് ഇത്തരം ആരോപണമുന്നയിച്ചത്. വിമാനാപകടത്തിൽ മരിച്ചവരുടെ 13 മൃതദേഹങ്ങളാണ് യു.കെയിലേയ്ക്ക് കൊണ്ടുപോയത്. ഇതിൽ രണ്ട് മൃതദേഹങ്ങൾ മാറിയതായി കുടുംബാംഗങ്ങൾ ആരോപിച്ചു. യു.കെയിൽ ഡി.എൻ.എ നടത്തിയ പരിശോധനയിലാണ് പൊരുത്തക്കേടുകൾ കണ്ടെത്തിയത്. ലഭിച്ച മൃതദേഹം മറ്റാരുടേതോ ആണെന്നും കുടുംബം ആരോപിച്ചു. കുടുംബങ്ങൾക്കുവേണ്ടി ജയിംസ് ഹീലി എന്ന അഭിഭാഷകനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങൾക്ക് ലഭിച്ച മൃതശരീരങ്ങൾ ലണ്ടനിൽ വീണ്ടും ഡിഎൻഎ പരിശോധന നടത്തിയപ്പോഴാണ് പൊറുത്തക്കേടുകൾ വെളിച്ചത്തുവന്നതെന്ന് ഇദ്ദേഹം പറയുന്നു. ഇന്ത്യയിൽവെച്ച് പരിശോധനയിൽ മരിച്ച യാത്രക്കാരെ തിരിച്ചറിയുന്നതിൽ പിഴവുണ്ടായിട്ടുണ്ടെന്നാണ് ആരോപണം. ഇതേ ആരംഭിച്ച്, ഇവരിൽ ഒരാളുടെ കുടുംബം സംസ്‌കാരച്ചടങ്ങുകൾ റദ്ദാക്കിയതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow