ഓപ്പറേഷൻ തൂഫാൻ; കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ

Jun 4, 2026 - 08:41
 0
ഓപ്പറേഷൻ തൂഫാൻ; കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ

പയ്യന്നൂർ: പയ്യന്നൂർ ബസ് സ്റ്റാന്റിന് സമീപത്ത് പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിൽ നിന്ന് കഞ്ചാവ് പിടികൂടി. സംഭവത്തിൽ കേസെടുത്ത പയ്യന്നൂർ പോലീസ് ജോതിഷാലയം നടത്തിപ്പുകാരനും ജ്യോത്സ്യനുമായ കാങ്കോൽ വടശ്ശേരിയിലെ പി ശ്രീനാഥിനെ(41) അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ബുധനാഴ്ച വൈകുന്നേരമാണ് എസ് ഐ പി വി അനുശ്രീയുടെ നേതൃത്വത്തിൽ ഡാൻ സാഫ് സംഘം ജ്യോതിഷാലയത്തിൽ പരിശോധന നടത്തിയത്.

രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമർ അലമാരയിൽ പ്ലാസ്റ്റിക് കവറിൽ ആക്കി സൂക്ഷിച്ച നിലയിലാണ് 5.77 ഗ്രാം കഞ്ചാ വ് കണ്ടെടുത്ത തെന്ന് പോലീസ് പറഞ്ഞു പോലീസ്. സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ ജബ്ബാർ, ഡാൻസാഫ് ടീം അംഗങ്ങളായ ബിനീഷ്, ശ്രീജിത്ത്, സജിത്ത്, നിഷാന്ത്, ഗിരീഷ് എന്നിവരും ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow