കാലിച്ചാനടുക്കം പള്ളി സുവർണ്ണ ജൂബിലി സമാപിച്ചു

Feb 2, 2026 - 17:24
 0
കാലിച്ചാനടുക്കം പള്ളി സുവർണ്ണ ജൂബിലി സമാപിച്ചു

കാലിച്ചാനടുക്കം: കാലിച്ചാനടുക്കം ഇടവക സുവർണ്ണ ജൂബിലി പൊതുസമ്മേളനം കാലിച്ചാനടുക്കം സെന്റ് ജോസഫ് ചർച്ച് സ്റ്റേഡിയത്തിൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ മുഖ്യാതിഥിയായി.കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ജയചന്ദ്രൻ ടിവി വിശിഷ്ടാതിഥിയായി. വിൻസെൻഷ്യൻ ആശ്രമം ഫാദർ ജോസ് പനച്ചിമൂട്ടിൽ കോടോം-ബേളൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭൂപേഷ് കെ, പഞ്ചായത്ത് മെമ്പർ ഫാറൂഖ് ടി പി, ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തി പെരികമന വിശ്വൻ നമ്പൂതിരി, അടുക്കം ജുമാ മസ്ജിദ് ഖത്തീബ് മൻസൂർ ഫൈസി, ഫാദർ ജോർജ് കളപ്പുര, ആന്റണി പുതുമന, എഫ് സി സി സി കോൺവെന്റ് സുപ്പീരിയർ സി ട്രീസ, കാലിച്ചാനടുക്കം സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി രാജൻ പുളിക്കൽ, ട്രസ്റ്റി സിബി മലയാറ്റിൽ, എന്നിവർ പ്രസംഗിച്ചു, ഇടവക വികാരി ഫാദർ കുര്യാക്കോസ് പുതുക്കുളങ്ങര സ്വാഗതവും, കോർഡിനേറ്റർ ബേബി മാടപ്പള്ളിൽ നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow