പാമ്പു കടിയേറ്റത് അറിഞ്ഞില്ല; പതിനാറുകാരിക്ക് ദാരുണാന്ത്യം.
വയനാട്: പാമ്പ് കടിച്ചത് മനസ്സിലാകാതെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ പതിനാറുകാരി മരിച്ചു. വള്ളിയൂർക്കാവ് കാവ് കുന്ന്പുള്ളിൽ വൈഗ വിനോദാണ് മരിച്ചത്.ആറാട്ടുതറ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് വൈഗ. ശാരീരിക അസ്വസ്ഥതയെ തുടർന്ന് മാനന്തവാടി ഗവർമെൻ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വൈഗയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വിഷബാധയേറ്റതായി കണ്ടെത്തിയത്. ഉടൻ വിഷത്തിനുള്ള ചികിത്സ നൽകിയെങ്കിലും സ്ഥിതി ഗുരുതരമായി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാമ്പുകടിച്ച വിവരം കുട്ടിയോ, വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിലെത്തിയപ്പോഴാണ് വൈഗയുടെ കാലിൽ പാമ്പുകടിയേറ്റ് പാടുന്നത് കണ്ടത്. പിതാവ് വിനോദ്, മാതാവ് വിനീത, സഹോദരി കൃഷ്ണപ്രിയ.
What's Your Reaction?