മുണ്ടോട്ട് ദേശാഭിമാനി വായനശാലയിൽ ‘പരസ്പരം’ പരിപാടി സംഘടിപ്പിച്ചു

Oct 8, 2026 - 16:20
 0
മുണ്ടോട്ട് ദേശാഭിമാനി വായനശാലയിൽ ‘പരസ്പരം’ പരിപാടി സംഘടിപ്പിച്ചു

മടിക്കൈ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വായനശാല പ്രവർത്തനം ഊർജസ്വലമാക്കുന്നതിനായി നടപ്പാക്കുന്ന ‘പരസ്പരം’ പരിപാടി മുണ്ടോട്ട് ദേശാഭിമാനി വായനശാല ആൻഡ് ഗ്രന്ഥശാലയിൽ നടന്നു.

വായനശാല പ്രസിഡന്റ് എം. സതീശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം സി. ശാരദ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം എം. അബ്ദുൽ റഹ്മാൻ, കെ.വി. കുഞ്ഞിക്കോരൻ, കെ. സുരേന്ദ്രൻ, എം. കുഞ്ഞിരാമൻ, ലൈബ്രറി കൗൺസിൽ മടിക്കൈ പഞ്ചായത്ത് നേതൃസമിതി കൺവീനർ ജയൻ മടിക്കൈ എന്നിവർ സംസാരിച്ചു.

വായനശാലയുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുന്നതിനാവശ്യമായ വിവിധ നിർദേശങ്ങൾ യോഗത്തിൽ ഉയർന്നു. വായനശാല സെക്രട്ടറി സത്യൻ സ്വാഗതം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow