മദ്യം നൽകി 16 കാരിയെ ബലാത്സംഗം ചെയ്തു; രണ്ട് പേർ അറസ്റ്റിൽ.
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്കി കൂട്ട ബലാത്സംഗം ചെയ്തു. വയനാട് മാനന്തവാടിയിലാണ് സംഭവം. രണ്ട് പേര് ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. മാനന്തവാടി സ്വദേശികളായ ആഷിഖ്, ജയരാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പുഴ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. 16-കാരിയാണ് പീഡനത്തിന് ഇരയായത്. സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം വെളിപ്പെടുത്തിയത്.
What's Your Reaction?