മഞ്ചേശ്വരത്ത് മകളെ പിതാവ് കുത്തിക്കൊന്നു
മഞ്ചേശ്വരം: മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ചത്തൂരിൽ മകളെ പിതാവ് കുത്തിക്കൊലപ്പെടുത്തി. കുഞ്ചത്തൂർ വിൽ ടോപ്പിലെ ജുമൈല(18) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെയാണ് നാടിന് നടുക്കിയ കൊലപാതകം നടന്നത്. ഗുരുതരമായി പരിക്കേറ്റ ജുമൈലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് ഉമ്മറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയുന്നു.
What's Your Reaction?