നെല്ലിക്കാട്ട് സ്വദേശിയെ നിർത്തിയിട്ട ജെസിബിയുടെ ടയറിനും ഡീസൽ ടാങ്കിനുമിടയിൽ കുടുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

Feb 2, 2026 - 20:04
 0
നെല്ലിക്കാട്ട് സ്വദേശിയെ നിർത്തിയിട്ട ജെസിബിയുടെ ടയറിനും ഡീസൽ ടാങ്കിനുമിടയിൽ കുടുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

മാവുങ്കാൽ: നെല്ലിക്കാട്ട് സ്വദേശിയെ നിർത്തിയിട്ട ജെസിബിയുടെ ടയറിനും ഡീസൽ ടാങ്കിനുമിടയിൽ കുടുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കാട്ട് അപ്പാട്ട് വളപ്പിൽ കുഞ്ഞിരാമൻ വൈദ്യരുടെ മകൻ സുരേന്ദ്രൻ മോഹന (63)നാണ് മരിച്ചത്. മാവുങ്കാലിൽ സുബ്രഹ്മണ്യൻ കോവിലിന് പരിസരത്തെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്ത് ഇന്ന് വൈകുന്നേരമാണ് മൃതദേഹം കണ്ടത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോലീസ് എത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ മുതൽ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തിവരികയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow