കാവുങ്കൽ നാരായണന് സംസ്ഥാന കാൻഫെഡ് അവാർഡ് സമ്മാനിച്ചു

Jul 14, 2026 - 09:07
 0
കാവുങ്കൽ നാരായണന് സംസ്ഥാന കാൻഫെഡ് അവാർഡ് സമ്മാനിച്ചു

കാഞ്ഞങ്ങാട്: മാധ്യമപ്രവർത്തനത്തിലും സാക്ഷരതാ പ്രവർത്തനരംഗത്തും നൽകിയ ദീർഘകാല സംഭാവനകൾക്ക് പ്രമുഖ മാധ്യമപ്രവർത്തകനും സാമൂഹ്യപ്രവർത്തകനുമായ കാവുങ്കൽ നാരായണന് ഈ വർഷത്തെ സംസ്ഥാന കാൻഫെഡ് അവാർഡ് സമ്മാനിച്ചു. അയ്യങ്കാവിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി കാൻഫെഡ് ജില്ലാ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ പുരസ്കാരം കൈമാറി.

അരനൂറ്റാണ്ടിലേറെയായി മാതൃഭൂമി ലേഖകനായി പ്രവർത്തിച്ച കാവുങ്കൽ നാരായണൻ അധ്യാപകൻ, സാക്ഷരതാ പ്രവർത്തകൻ, എഴുത്തുകാരൻ, നോവലിസ്റ്റ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പി.എൻ. പണിക്കറോടൊപ്പം സാക്ഷരതാ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ച അദ്ദേഹം കാൻഫെഡിന്റെയും പി.എൻ. പണിക്കർ ഫൗണ്ടേഷന്റെയും ഭാരവാഹിയായി ദീർഘകാലം സേവനമനുഷ്ഠിച്ചു.

പി.എൻ. പണിക്കർ ആയുർവേദ മെഡിക്കൽ കോളേജിന്റെ സ്ഥാപകരിലൊരാളായിരുന്ന അദ്ദേഹം സാക്ഷരതാ സമിതിയുടെ പ്രചരണവിഭാഗം മാനേജറായും സാക്ഷര കേരളം മാസികയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ വിശ്രമജീവിതം നയിക്കുന്ന കാവുങ്കൽ നാരായണനെ ആദരിക്കുന്ന ചടങ്ങിൽ കാൻഫെഡ് ഭാരവാഹികളായ സി. സുകുമാരൻ, വി.വി. കൃഷ്ണൻ, സി.പി.വി. വിനോദ് കുമാർ, കെ. സഹദേവൻ, പി.വി. വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow