വാഹനാപകടം; ഭർത്താവിന്നു പിന്നാലെ ഭാര്യയും മരിച്ചു
അപകടം മകളുടെ കല്യാണം ക്ഷണിക്കാൻ ഭർത്താവിന്റെ കൂടെ സ്കൂട്ടറിൽ പോകുമ്പോൾ
ആലപ്പുഴ: മകളുടെ വിവാഹം ക്ഷണിക്കാൻ ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ തുളസി എസ് നായരാ(55)ണ് മരിച്ചത്. മാർച്ച് 27ന് മാങ്കാംകുഴി പാറക്കുളങ്ങരയിൽ സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിന് പിന്നാലെ എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന തുളസി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. തുളസിയുടെ ഭർത്താവ് ശശി കെ നായർ(64) അപകട ദിവസം തന്നെ മരിച്ചിരുന്നു. ദമ്പതികളുടെ മകളുടെ വിവാഹം മെയ് പത്തിന്നായിരുന്നു നിശ്ചയിച്ചിരുന്നത്.
What's Your Reaction?