സ്വകാര്യ ബസ് ഉടമകൾക്കും ജീവനക്കാർക്കും അടിയന്തര ആശ്വാസം വേണം; ജില്ലാ കൺവെൻഷൻ വ്യാഴാഴ്ച

Sep 1, 2026 - 16:56
 0
സ്വകാര്യ ബസ് ഉടമകൾക്കും ജീവനക്കാർക്കും അടിയന്തര ആശ്വാസം വേണം; ജില്ലാ കൺവെൻഷൻ വ്യാഴാഴ്ച

കാസർകോട്: കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ജില്ലാ കൺവെൻഷൻ വ്യാഴാഴ്ച കാഞ്ഞങ്ങാട് മുനിസിപ്പൽ മിനി കോൺഫറൻസ് ഹാളിൽ നടക്കും. എം.പി. രാജ്മോഹൻ ഉണ്ണിത്താൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ് അധ്യക്ഷത വഹിക്കും. കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ മുഖ്യാതിഥിയാകും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് മുഖ്യപ്രഭാഷണം നടത്തും.

ബസ് ഉടമകൾക്കും ജീവനക്കാർക്കും സർക്കാർ അടിയന്തരമായി ആശ്വാസ നടപടികൾ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ജില്ലാ കൺവെൻഷൻ സംഘടിപ്പിക്കുന്നത്.

വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ്, ടി. ലക്ഷ്മണൻ, സി.എ. മുഹമ്മദ് കുഞ്ഞി, കാർത്തിക് രാജ്, രാധാകൃഷ്ണൻ എസ്., രാജേഷ് യു., രത്നാകര ആൾവ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow