കാലിക്കടവ് എംഡിഎംഎ കേസ് അട്ടിമറിക്കുന്നുവെന്ന ആരോപണം; ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

Sep 1, 2026 - 11:30
 0
കാലിക്കടവ് എംഡിഎംഎ കേസ് അട്ടിമറിക്കുന്നുവെന്ന ആരോപണം; ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

കാഞ്ഞങ്ങാട്: കാലിക്കടവ് എംഡിഎംഎ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോസ്ദുർഗ് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ നിന്ന് ആരംഭിച്ച പ്രകടനം കാഞ്ഞങ്ങാട് നഗരസഭ ഓഫീസിന് മുന്നിലെത്തിയപ്പോൾ പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.

ഇതിനിടെ ഏതാനും പ്രവർത്തകർ ഡിവൈഎസ്പി ഓഫീസിന്റെ ഗേറ്റിന് സമീപത്തെത്തുകയും ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മറ്റ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതും വീണ്ടും സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി.

ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി. രതീഷ്, സംസ്ഥാന കമ്മിറ്റി അംഗം വി. ഗിനീഷ്, ജില്ലാ സെക്രട്ടറി നാസർ കുമ്പള എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow