പാണത്തൂരിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി

Sep 1, 2026 - 10:45
 0
പാണത്തൂരിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി

പാണത്തൂർ: കല്ലപ്പള്ളി പെരുമുണ്ടയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. പെരുമുണ്ട ബീരുതണ്ട് എന്ന സ്ഥലത്ത് ഇന്ന് രാവിലെയാണ് റോഡരികിൽ പുലിയുടെ ജഡം സ്ഥലമുടമ കണ്ടെത്തിയത്.

വിവരം അറിഞ്ഞ് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ്, സെക്ഷൻ സ്റ്റാഫ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തി പരിശോധന നടത്തുന്നത്.

പുലിയുടെ ശരീരത്തിൽ പ്രകടമായ മുറിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. വിഷാംശം ഉള്ളിൽ ചെന്നതാകാമോ മരണകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയൂ എന്ന് അധികൃതർ അറിയിച്ചു.

തുടർന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിക്കും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം എൻ.ടി.സി.എ. മാർഗനിർദേശങ്ങൾ അനുസരിച്ച് പുലിയുടെ ജഡം സംസ്‌കരിക്കും.

പുലിയെ കാണുന്നതിനായി വൻ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow