കിണറ്റിൽ വീണ 17കാരിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

Jan 29, 2026 - 14:04
 0
കിണറ്റിൽ വീണ 17കാരിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

കാസർകോട്: വെറ്റില പറിക്കാനായി പോകുന്നതിനിടയിൽ കാലു തെറ്റി ആൾമറയില്ലാത്ത കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി. എൻ മകജെ ഭദ്രംപള്ള നെടുമ്പയിലെ 17കാരിയെയാണ് കാസർകോട് ഫയർഫോഴ്സും ബദിയടുക്ക പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്. വീട്ടുപറമ്പിലെ വെറ്റില കൊടിയിൽ നിന്ന് വെറ്റില പറിക്കാൻ പോകുന്നതിനിടയിൽ ഇന്ന് ഉച്ചയ്ക്കാണ് യുവതി കാൽ വഴുതി സമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ വീണത്. ബഹളം കേട്ട് സ്ഥലത്ത് ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് യുവതിയെ മുകളിലേക്ക് കയറ്റിയശേഷം ഫയർഫോഴ്സിന്റെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ഡോ: ഹർഷ, സീനിയർ ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ സണ്ണി ഇമ്മാനുവൽ, അബൈസൺ, സിറാജ്, നൗഫൽ തുടങ്ങിയവരാണ് ഫയർഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow