ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചു

Jul 27, 2026 - 08:34
 0
ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചു

ബന്തടുക്ക: ന്യൂമോണിയ ബാധിച്ച് അധ്യാപകൻ മരിച്ചു. കണ്ണൂർ ആലക്കോട് ചാണോകുണ്ട് കരിവേടൻകുണ്ട് സ്വദേശിയും, ബന്തടുക്ക കരിവേടകം സെന്റ് മേരീസ് എൽ.പി സ്‌കൂൾ അധ്യാപകനുമായ കാഞ്ഞിരത്തുംമൂട്ടിൽ സിജോ കെ. ഡൊമിനിക് (39) ആണ് മരിച്ചത്.

ന്യൂമോണിയ ബാധിച്ച് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കരുണാപുരം സെന്റ് ജൂഡ്സ് പള്ളിയിൽ.

വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് യു.പി. സ്‌കൂൾ, വയത്തൂർ യു.പി. സ്‌കൂൾ, ഉളിക്കൽ എന്നിവിടങ്ങളിലും അധ്യാപകനായി സേവനം ചെയ്തിരുന്നു. ദീപിക ദിനപത്രം ആലക്കോട് മുൻ ലേഖകനായിരുന്നു. യൂത്ത് ഫ്രണ്ട് (എം) കണ്ണൂർ ജില്ലാ മുൻ വൈസ് പ്രസിഡന്റും, കെ.സി.വൈ.എം തലശ്ശേരി അതിരൂപത മുൻ പ്രസിഡന്റുമാണ്.

പരേതനായ ഡൊമിനികിന്റെയും കുളങ്ങര കുടുംബാംഗം ആലീസിന്റെയും മകനാണ്. ഭാര്യ: ജോയ്‌സി. മക്കൾ: അൻസ, അൻഷ് (ഇരുവരും കരിവേടകം സെന്റ് മേരീസ് സ്‌കൂൾ വിദ്യാർത്ഥികൾ). സഹോദരി: ജിഷ സാഷ് (അധ്യാപിക, അസംപ്ഷൻ സ്‌കൂൾ, ബത്തേരി).

What's Your Reaction?

like

dislike

love

funny

angry

sad

wow