ജസീലയുടെ മരണം ആൺ സുഹൃത്തിന്റെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

Mar 6, 2026 - 17:07
 0
ജസീലയുടെ മരണം ആൺ സുഹൃത്തിന്റെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കാസർകോട്: ചെർക്കള നാലത്തടുക്കയിലെ ജസീല(24) എലിവിഷം കഴിച്ചു മരിച്ച സംഭവത്തിൽ ആൺ സുഹൃത്തിന്റെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദം മൂലമാണ് യുവതി മരിച്ചെന്ന പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തെ തുടർന്നായിരുന്നു അറസ്റ്റ്. ഫെബ്രുവരി 15നാണ് ജസീലയെ വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 20ന് മരിക്കുകയും ചെയ്തു. ഭർത്താവിന്റെ ബോവിക്കാനം പൊവ്വലിലെ വീടിനു സമീപത്ത വീട്ടിൽ നിന്നും ഒമ്പതര പവൻ സ്വർണം കാണാതെ പോയ സംഭവത്തിലാണ് ജസീലയെ പോലീസ് ചെയ്ത ചോദ്യം ചെയ്തത് അയൽവാസിയും ജസീലയുടെ ഭർതൃ വീട്ടുകാരും ജസീലയുടെ വീട്ടിലെത്തി പ്രശ്നം ഉണ്ടാക്കിയതിന് പിന്നാലെയാണ് വിഷം കഴിച്ചതെന്നാണ് ആരോപണം. താൻ മാനസിക സംഘർഷം അനുഭവിക്കുകയാണെന്നും മോഷ്ടിച്ചിട്ടില്ലെന്നും ജസീല പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow