പതിനാറുകാരനുനേരെയുള്ള ലൈംഗിക പീഡനം; രണ്ട് പേർ കൂടി അറസ്റ്റിൽ.
കാഞ്ഞങ്ങാട്: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര സ്വദേശിയും പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തിലെ മാനേജരുമായ പ്രജീഷ് എന്ന ആൽബിൻ(40), കോഴിക്കോട് മാങ്കാവ് കിണാശ്ശേരിയിലെ അബ്ദുൾ മനാഫ് (37) എന്നിവരെയാണ് പിടികൂടിയത്. പ്രജീഷിനെ പയ്യന്നൂർ പോലീസും മനാഫിനെ കോഴിക്കോട് പോലീസുമാണ് അറസ്റ്റ് ചെയ്തത്. ഇതോടെ പ്രകൃതിവിരുദ്ധ പീഡനക്കേസിൽവരുടെ എണ്ണം12 ആയി. ഇനി നാലു പ്രതികളെ കൂടിപിടികിട്ടാനുണ്ട്. ഇവർക്കായുള്ള അന്വേഷണംപോലീസ് ആരംഭിച്ചിട്ടുണ്ട്. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ16 കാരനാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം കേസിൽ കെബേക്കൽ എ ഇ ഒയും, പടന്ന സ്വദേശിയായ സൈനുദ്ദീൻ(52), പടന്നക്കാട് റംസാൻ (64), ആർപി എഫ് ജീവനക്കാരൻ പിലിക്കോട് എരവിലെ ചിത്രരാജ്(48), തൃക്കരിപ്പൂർ വൾവ്വക്കാട്ടെ കുഞ്ഞഹമ്മദ്(55), പൂച്ചോലിലെ നാരായണൻ(60), വടക്കേ കൊവ്വലിലെ രായീസ്(30), വെള്ളച്ചാലിലെ സുകേഷ്(30), ചീമേനിയിലെ ഷിജിത്ത് (36), പയ്യന്നൂർ കോറോത്തെ എസ്ഐ ഗിരീഷ്(47), എന്നിവർ. റിമാൻ്റിലാണ്.ഇനിയും പിടികിട്ടാനുള്ള നാലു പേർക്കുവേണ്ടി പോലീസ് അന്വേഷണം നടത്തിയിട്ടുണ്ട്.
What's Your Reaction?