മുസ്ലിം ലീഗ് നേതാവ് ടി അബൂബക്കർ ഹാജി നിര്യാതനായി
കാഞ്ഞങ്ങാട്: മുൻ നഗരസഭ കൗൺസിലറും മുസ്ലിം ലീഗ് നേതാവും സാമൂഹ്യ സാംസ്കാരിക രംഗത്തെ സാന്നിദ്ധ്യവുമായിരുന്ന ആറങ്ങാടി കൂളിയങ്കാലിലെ ടി അബൂബക്കർ ഹാജി നിര്യാതനായി. 75 വയസ്സായിരുന്നു. നെഞ്ചുവേദനയെത്തുടർന്ന് ഇന്ന് പുലർച്ചെ മൂന്നരയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഖബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക് കൂളിയങ്കാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. നഗരസഭ കൗൺസിലർ, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്, സീനിയർ സിറ്റിസൺ ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ കൂളിയങ്കാൽ ജമാ-അത്ത് പ്രസിഡണ്ടായിരുന്നു.
What's Your Reaction?