യാത്രയയപ്പും വാർഷികയോഗവും അനുമോദനവും നടന്നു
മടിക്കൈ: കാസർകോട് ജില്ലയിലെ ഹയർ സെക്കൻഡറി സാമ്പത്തിക ശാസ്ത്ര അധ്യാപക കൂട്ടായ്മയായ ഡേറ്റ്-ന്റെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന ഹയർസെക്കൻഡറി ജില്ലാ അസി: കോർഡിനേറ്റർ പി മോഹനൻ, പി സുകുമാരൻ, എം എം മധുസൂദനൻ, വി കെ ഗീത എന്നിവർക്ക് യാത്രയപ്പ് നൽകി. മടിക്കൈ പത്തായപുരയിൽ നടന്ന ചടങ്ങിൽ വി ബിജേഷ് അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് യോഗം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശൻ ഉദ്ഘാടനം ചെയ്തു.
ഓൾ ഇന്ത്യ സിവിൽ സർവീസ് ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ കേരള ടീമിനെ പ്രതിനിധീകരിച്ച ടിവി സനൽകുമാർ, സംസ്ഥാന കായികമേളയിൽ 1500 മീറ്റർ നടത്ത മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കെ വി രൂപേഷ് എന്നിവരെ അനുമോദിച്ചു. ഹയർസെക്കൻഡറി ജില്ലാ കോർഡിനേറ്റർ സി വി അരവിന്ദാക്ഷൻ, പ്രിൻസിപ്പൾ മാരായ ഡൊമിനിക്, അഗസ്റ്റിൻ, രമേശ്, രമിമോൾ, ജോസഫ്, തങ്കരാജ്, രവി, വാണി തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരുടെ വിവിധ കലാപരിപാടികൾ നടന്നു.
പുതിയ ഭാരവാഹികൾ : വാണി(പ്രസിഡന്റ്), ബിജു ജോസഫ്(വൈസ് പ്രസിഡന്റ്), ബിനേഷ് മുഴക്കോം (സെക്രട്ടറി), രാജൻ (ജോ:സെക്രട്ടറി),ബി അനീഷ് (ട്രഷറർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു. ബിനേഷ് മുഴക്കോം സ്വാഗതവും, ബി അനീഷ് നന്ദിയും പറഞ്ഞു.
What's Your Reaction?