സ്കൂട്ടറിടിച്ച് പരിക്കേറ്റ തമിഴ്നാട് സ്വദേശിനി മരിച്ചു; അപകടമുണ്ടാക്കി കടന്ന സ്കൂട്ടർ കണ്ടെത്താനായില്ല
കാഞ്ഞങ്ങാട്: സ്കൂട്ടറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശിനി മരിച്ചു. പുതിയകോട്ട എൽ.വി ടെമ്പിളിന് സമീപം താമസിക്കുന്ന റാണി (60) ആണ് ഞായറാഴ്ച രാവിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
ജൂൺ 26ന് രാത്രി ഏഴരയോടെ കാഞ്ഞങ്ങാട് വിനായക ജംഗ്ഷനിലായിരുന്നു അപകടം. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി നടന്ന് പോകുകയായിരുന്ന റാണിയെ അമിത വേഗത്തിലെത്തിയ സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ സ്കൂട്ടർ നിർത്താതെ കടന്നുപോയി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റാണിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഭിഭാഷകൻ രാധാകൃഷ്ണന്റെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു റാണി. തമിഴ്നാട് സ്വദേശിനിയാണെങ്കിലും കഴിഞ്ഞ 20 വർഷത്തോളമായി കാഞ്ഞങ്ങാട്ടാണ് താമസം.
അപകടമുണ്ടാക്കി കടന്ന സ്കൂട്ടർ ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്കൂട്ടർ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
What's Your Reaction?