പന്ത്രണ്ടാമത് ഖത്തർ രാജ്യാന്തര കാർഷിക പ്രദർശനം; ഫെബ്രുവരി 4 മുതൽ 8 വരെ കത്താറ കൾച്ചറൽ വില്ലേജിൽ.

114 പ്രാദേശിക ഫാമുകളും, തേനും, 24 ഈത്തപ്പഴം ഉൽപാദകരും ചേർന്ന് 40,000 ചതുരശ്ര മീറ്ററിൽ അധികം വിസ്തീർണ്ണമുള്ള പ്രത്യേക വിപണികളിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും.

Jan 28, 2025 - 10:08
Jan 28, 2025 - 10:10
 0
പന്ത്രണ്ടാമത് ഖത്തർ രാജ്യാന്തര കാർഷിക പ്രദർശനം; ഫെബ്രുവരി 4 മുതൽ 8 വരെ കത്താറ കൾച്ചറൽ വില്ലേജിൽ.
പന്ത്രണ്ടാമത് ഖത്തർ രാജ്യാന്തര കാർഷിക പ്രദർശനം; ഫെബ്രുവരി 4 മുതൽ 8 വരെ കത്താറ കൾച്ചറൽ വില്ലേജിൽ.

ദോഹ പന്ത്രണ്ടാമത് ഖത്തർ രാജ്യാന്തര കാർഷിക പ്രദർശനം ഫെബ്രുവരി 4 മുതൽ 8 വരെ കത്താറ കൾച്ചറൽ വില്ലേജിൽ നടക്കും. പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ജാസിം അൽത്താനിയുടെ രക്ഷാകർതൃത്വത്തിലാണ് അഗ്രി ടെക് നടക്കുന്നത്. ഏറ്റവും പുതിയ കാർഷിക കണ്ടുപിടുത്തങ്ങളെയും, പരിസ്ഥിതി സുസ്ഥിരതയെയും കുറിച്ചുള്ള പ്രത്യേക കോൺഫറൻസുകളിലും, സെമിനാറുകളിലും, പാനലുകളിലും 29ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികളും പ്രദർശനത്തിന്റെ ഭാഗമാകും. യുഎഇയുടെ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് ഈ വർഷത്തെ വിശിഷ്ടാതിഥി. 114 പ്രാദേശിക ഫാമുകളും, തേനും, 24 ഈത്തപ്പഴം ഉൽപാദകരും ചേർന്ന് 40,000 ചതുരശ്ര മീറ്ററിൽ അധികം വിസ്തീർണ്ണമുള്ള പ്രത്യേക വിപണികളിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും. ഇത് ഉൽപാദകരും, ഉപഭോക്താക്കളും തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കും. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ 2024-2030 ദേശീയ ഭക്ഷ്യസുരക്ഷ സ്ട്രാറ്റജിയുടെ സമാരംഭത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടി പുതുമകൾ മെച്ചപ്പെടുത്തുന്നതിനും, വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനും, നിക്ഷേപത്തിനും, പങ്കാളിത്തത്തിനും പുതിയ ചക്രവാളങ്ങൾ തുറക്കുന്നതിനുമുള്ള വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഓർഗനൈസിംഗ് ആൻഡ് സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ യൂസഫ് ഖാലിദ് അൽ ഖുലൈഫി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow